വെള്ളറട: കിഴക്കേക്കോട്ട ഡിപ്പോയിൽ നിന്നും ഊരുട്ടമ്പലം - അരുവിക്കര - നെട്ടണി - കീഴാറൂർ വഴി സർവ്വീസ് നടത്തിയിരുന്ന സിറ്റി ബസ് സർവ്വീസ് പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി. ഐ കീഴാറൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏറെ ലാഭകരവും നൂറുകണക്കിന് യാത്രക്കാർക്ക് സൗകര്യവുമായിരുന്ന ബസ് സർവ്വീസ് കൊവിഡ് കാലത്ത് നിറുത്തിയത്. കാട്ടാക്കട ഡിപ്പോയിൽ നിന്നും അമ്പലത്തിൻകാല - കീഴാറ്റൂർ - പോങ്ങംമൂട് - കാട്ടാക്കട സർക്കുലർ, കാട്ടക്കട - അരുവിക്കര - പശുവണ്ണറ - പെരുങ്കടവിള സർവ്വീസും ആരംഭിച്ച് യാത്ര ക്ലേശത്തിന് അടിയന്തിര പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വാഴിച്ചൽ ഗോപൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹരി, അനീഷ്, മോഹനൻ, അൽഫോൺസ, ശശികല, ചന്ദ്ര ശേഖരൻ, അനിൽ , തുടങ്ങിയവർ സംസാരിച്ചു. ചന്ദ്രികയമ്മയെ സെക്രട്ടറിയായും ജപമണിയെ അസി: സെക്രട്ടറിയായും തിരഞ്ഞെടുത്തു.