photo

പാലോട്: യൂത്ത് കോൺഗ്രസ് വാമനപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും, പ്രതിഷേധ കെ - റെയിൽക്കുറ്റി സ്ഥാപിക്കലും സംഘടിപ്പിച്ചു. പനവൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് യൂസുഫ് കല്ലറയുടെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. ഫെബിൻ, ബ്ലോക്ക് കമ്മറ്റി ഭാരവാഹികൾ, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി.