വർക്കല: തേരകുളം ചന്ദനമാരി അമ്മൻ കോവിലിലെ അമ്മൻകൊട മഹാത്സവം 14, 15, 16 തീയതികളിൽ നടക്കും. 14ന് രാവിലെ 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് അഖണ്ഡനാമജപം, 7.30ന് തുലാഭാരം, 8ന് ആയില്യപൂജ, 8.15ന് പറയിടീൽ, 11ന് കഞ്ഞിസദ്യ, വൈകിട്ട് 6ന് പുഷ്പാഭിഷേകം. 15ന് രാവിലെ 7 മുതൽ തുലാഭാരം തുടർന്ന് പറയിടീൽ, 8.30ന് കലശപൂജ, 10.15ന് കലശാഭിഷേകം, തുടർന്ന് കുങ്കുമാഭിഷേകം, 11ന് അന്നദാനം, വില്പാട്ട്, വൈകിട്ട് 3.30ന് ഉച്ചക്കൊട, 6.30ന് ദീപാരാധനയ്ക്കുശേഷം കുത്തിയോട്ടം, വില്പാട്ട്. 16ന് വെളുപ്പിന് 1ന് വില്പാട്ട്, 2ന് വലിയപടുക്ക, പൂപ്പട, 8ന് പൊങ്കാല, 9ന് വില്പാട്ട്, മഞ്ഞനീരാട്ട്, ഗുരുസി.