price-of-goods

തിരുവനന്തപുരം: സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 778 കേന്ദ്രങ്ങളിൽ വിഷു-ഈസ്റ്റർ-റംസാൻ ചന്ത തുടങ്ങി. 600 സഹകരണ സംഘങ്ങളിലും കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള 178 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമാണിത്. പൊതുവിപണിയെക്കാൾ 30 ശതമാനംവരെ വില കുറച്ചാണ് അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നത്. പൊതുവിപണിയിൽ കിലോയ്ക്ക് 233 രൂപ വിലയുള്ള മുളകിന് ഇവിടെ 75 രൂപ മാത്രം. സ്‌റ്റോക്ക് തീരുന്ന മുറയ്ക്ക് സഹകരണ ചന്തയിൽ സാധനങ്ങൾ ലഭ്യമാക്കണമെന്നും ഒരാൾക്കുപോലും കിട്ടാതെവരുന്ന സ്ഥിതിയുണ്ടാകരുതെന്നും മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി.

വിലവിവരം

(സഹകരണചന്ത, പൊതുവിപണി വില ക്രമത്തിൽ (കിലോയ്ക്ക്)

ജയ, കുറുവ, കുത്തരി- 25 രൂപ, 43.50

പച്ചരി -23, 30

പഞ്ചസാര - 22, 40

തുവരപ്പരിപ്പ് - 65, 111

പയർ - 24, 105

കടല -43, 69

ഉഴുന്ന് - 66, 103

മല്ലി - 79, 144

വെളിച്ചെണ്ണ -164, 201

ബിരിയാണി കിറ്റ്- 199, 235