photo

നെടുമങ്ങാട്: വീട്ടിലെ പാചകവാതക സിലിണ്ടർ ലീക്കായി. വാണ്ട സരസ്വതി ഭവനിൽ സരസ്വതിയുടെ വീട്ടിലെ പാചകവാതക സിലിണ്ടറിനാണ് ചോർച്ചയുണ്ടായത്. ഇന്നലെ രാവിലെ ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടറിൽ റെഗുലേറ്റർ കണക്ട് ചെയുമ്പോഴാണ് ചോർച്ചയുണ്ടായത്. അര മണിക്കൂറോളം വീട്ടിനുള്ളിൽ ഗ്യാസ് നിറഞ്ഞു നിന്നത് വീട്ടുകാരെയും അയൽക്കാരെയും പരിഭ്രാന്തിയിലാക്കി. തുടർന്ന് വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ നെടുമങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ ടീം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.പി. മധുവിന്റ നേതൃത്വത്തിൽ സിലിണ്ടർ വീടിന് പുറത്തെത്തിച്ച് ലീക്ക് മാറ്റി വൻ അപകടം ഒഴിവാക്കി.