shivankutty

തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ മൂന്നു മാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ച് ഫയലുകൾ തീർപ്പാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. തൊഴിൽ വകുപ്പിന് കീഴിലെ 16ക്ഷേമനിധിബോർഡുകൾക്കുമായി സംവിധാനം ചെയ്ത പൊതുസോഫ്റ്റ്‌ വെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസാര കാരണങ്ങൾക്ക് തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകൾ നിരസിക്കരുത്.. പരാതിക്കാരോട് ജീവനക്കാർ മാന്യമായി പെരുമാറണം. എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് നിർബന്ധമായും പ്രവർത്തിക്കണം.ഓഫീസുകളിൽ വരുന്ന ഫോൺ എടുക്കുകയും കൃത്യമായ മറുപടി നൽകുകയും വേണം. പരാതിക്കാർ ഓഫീസിൽ കയറി ഇറങ്ങാൻ ഇടവരുത്തരുത്. ക്ഷേമനിധിബോർഡ് ഓഫീസുകളിൽ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു .

പുതിയ സോഫ്ട്!വെയറിന്റെ ഉപയോഗം സംബന്ധിച്ച്‌ ബോർഡ് അംഗങ്ങൾ , ജീവനക്കാർ , ട്രേഡ് യൂണിയൻ പ്രതിനിധികൾ, അക്ഷയ സെന്ററുകൾ എന്നിവർക്ക് കിലെയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകും.16ക്ഷേമനിധിബോർഡുകളിലായി നിലവിൽ 70 ലക്ഷത്തോളം അംഗങ്ങളുണ്ട് . അക്ഷയ കേന്ദ്രങ്ങൾ വഴിയും ക്ഷേമനിധി ബോർഡുകളുടെ ജില്ലാ ഓഫീസുകൾ ട്രേഡ് യൂണിയനുകൾ എന്നിവ വഴിയും രജിസ്‌ട്രേഷൻ നടത്താം.