kariyode

പാറശാല: കാരിയോട് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ, സി.പി.എം ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തർ പാറശാല പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പാറശാല ഗാന്ധി പാർക്കിൽ നിന്ന് ആരംഭിച്ച സ്റ്റേഷൻ മാർച്ച് പൊലീസ് വഴിയിൽ തടഞ്ഞു. തുടർന്ന് നടന്ന ഉപരോധത്തിൽ ആർ.എസ്.എസ് വിഭാഗ് കാര്യകാരി സദസ്യൻ.ജി, പദ്മകുമാർ, ബി.ജെ.പി സംസ്ഥാന സമിതിയംഗം പച്ചല്ലൂർ അശോകൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരായ ശിവകുമാർ, മഞ്ചവിളാകം പ്രദീപ്, ആശ്രമം പ്രശാന്ത്, ചെങ്കൽ ജയപ്രശാന്ത് എന്നിവർ സംസാരിച്ചു.