അരുമന: മാത്തൂർക്കോണം മുത്താരമ്മൻ ദേവീക്ഷേത്രത്തിലെ കൊടമഹോത്സവം 15 മുതൽ 19 വരെ നടക്കും.
15ന് രാവിലെ 5.15ന് മഹാഗണപതിഹോമം, 8ന് മൃത്യുഞ്ജയഹോമം, 8.30ന് കലശപൂജ, അഭിഷേകം, കലശാഭിഷേകം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 6ന് ലക്ഷദീപം, 7.30 മുതൽ വിവിധയിനം കലാപരിപാടികൾ. 16ന് രാവിലെ 7.30 മുതൽ അഖണ്ഡനാമയജ്ഞം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ഐശ്വര്യപൂജ, രാത്രി പുഷ്പാഭിഷേകം. 17ന് രാവിലെ 8.30ന് മതപാഠശാല വിദ്യാർത്ഥികളുടെ വിവിധയിനം മത്സരങ്ങൾ, രാവിലെ 10ന് വലിയ കാണിക്ക. 18ന് രാവിലെ ദേവീപാരായണം, 10ന് ആത്മീയപ്രഭാഷണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് പൂനീർ കുംഭം എഴുന്നള്ളത്തിപ്പും താലപ്പൊലിയും. രാത്രി വിൽപ്പാട്ട്, വലിയ പടുക്ക, ദീപാരാധന, പൂപ്പട, 2.30ന് കുരുതിപൂജ. 19ന് രാവിലെ 8ന് നേർച്ച വഴിപാടുകൾ, 8.30ന് വിൽപ്പാട്ട് തുടർച്ച, 10ന്
പൊങ്കാല, 11.30ന് മഞ്ഞൾനീരാട്ട്, ഉച്ചയ്ക്ക് 12ന് പൊങ്കാല നിവേദ്യം, 12.30ന് അന്നദാനം, വൈകിട്ട് 4.30ന് സുമംഗലീപൂജ, രാത്രി കലാപരിപാടികൾ, 12ന് ഒടുക്കുപൂജ.