f

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഊരുകളിലേക്ക് വിഷു കൈനീട്ടമായി സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെ ഭക്ഷ്യ ധാന്യങ്ങൾ വീടുകളിൽ എത്തിച്ചുനൽകും. പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽവച്ച് 14ന് ഉച്ചയ്ക്ക് 2ന് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. അമ്പൂരി പഞ്ചായത്തിലെ പുരവിമല, തെൻമല, കണ്ണമാംമൂട് എന്നീ ആദിവാസി ഊരുകളിലെ 183 കുടുംബങ്ങൾക്കാണ് റേഷൻ സാധനങ്ങൾ നേരിട്ടെത്തിക്കുന്നത്. വരും ദിവസങ്ങളിൽ പിന്നാക്ക വിഭാഗം ജനങ്ങൾ അധിവസിക്കുന്ന മേഖലകളിൽ ഉൾപ്പെടെ സഞ്ചരിക്കുന്ന റേഷൻകടകൾ വ്യാപിപ്പിക്കും.