k-swift

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്ടിന്റെ ബംഗളൂരു നിന്നുള്ള കേരള സർവ്വീസുകൾ മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ഫ്ളാഗ് ഓഫ് ചെയ്തു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് കൂടുതൽ ബസുകൾ ബംഗളൂരു സർവ്വീസ് നടത്താൻ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

മൈസൂർ റോഡിലെ സാറ്റ്‌ലൈറ്റ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി സി എം.ഡി ബിജു പ്രഭാകറും പങ്കെടുത്തു. ബംഗളൂരു മലയാളി അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്‌.