
പാറശാല: പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ വാർഷികാഘോഷം ചലച്ചിത്ര താരം സുധീർ കരമന ഉദ്‌ഘാടനം ചെയ്തു. ഡോ.സി.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം കാര്യവട്ടം ശശികുമാർ, സീരിയൽ നാടക നടൻ പാറശാല വിജയൻ, സ്‌കൂൾ രക്ഷാധികാരി ജയചന്ദ്രൻ, ട്രഷറർ വിജയചന്ദ്രൻ.വി, പ്രിൻസിപ്പൽ പ്രതാപ് റാണ തുടങ്ങിയവർ പങ്കെടുത്തു. മുൻ വർഷങ്ങളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം, സർട്ടിഫിക്കറ്റ് വിതരണവും നടന്നു. അരങ്ങിൽ 50 വർഷം പൂർത്തിയാക്കിയ പാറശാല വിജയനെ ചടങ്ങിൽ ആദരിച്ചു. സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.