
കാട്ടാക്കട:കാട്ടാക്കടയെ ഉത്സവ ലഹരിയിലാക്കിയിരുന്ന കാട്ടാൽ മുടിപ്പുരയിലെ ഉത്സവം പൊങ്കാലയോടെ ഇന്ന് സമാപിക്കും.ഇന്നലെ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ ഈ വർഷത്തെ തൂക്കം നേർച്ച നടന്നു. ഇക്കുറി പണ്ടാര തൂക്കത്തിന് പുറമേ 40 തൂക്കമാണ് നടന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കുത്തിയോട്ടക്കളമായ അഞ്ചുതെങ്ങിൻമൂട്ടിൽ നിന്നും വിവിധ നേർച്ചക്കാരുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി.തുടർന്ന് കുത്തിയോട്ടം, താലപ്പൊലി, തട്ടിയോട്ടം, ഉരുൾ നേർച്ചകൾ നടന്നു.ഇന്ന് രാവിലെ 10 ന് പൊങ്കാല,12ന് വിശേഷാൽ ഉച്ചപൂജ, തുടർന്ന് പൊങ്കാല നിവേദ്യം.രാത്രി എട്ടിനും 8.30നും മദ്ധ്യേ കൊടിയിറക്ക്. ഉത്സവശേഷം 22ന് ക്ഷേത്രത്തിലെ മറുനട തുറക്കും.