
കാട്ടാക്കട: കാട്ടാക്കട - നെയ്യാർ ഡാം റോഡിൽ മണ്ണിറക്കാൻ എത്തിയ പിക്ക് അപ്പ് ലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. മറിഞ്ഞുവീണ ലോറിക്കടിയിൽ നിരവധി സ്‌കൂട്ടറുകൾ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. സ്വകാര്യ ബഹുനില മന്ദിര നിർമ്മാണത്തിനായി മണൽ എത്തിച്ച ലോറിയാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ഈ സമയം സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ ഇതു വഴി യാത്ര ചെയ്യുന്നുണ്ടായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
ലോറി ഡ്രൈവർ അരുണിന്റെ തലയ്ക്കും സഹായിക്കും നേരിയ പരിക്കുണ്ട്. ഇരുവരേയും നാട്ടുകാർ പുറത്തെടുത്ത് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിനും മണ്ണിനും അടിയിൽപ്പെട്ട സ്‌കൂട്ടറുകൾ മണ്ണ് മാറ്റി പുറത്തെടുത്തു. ഒരെണ്ണം പൂർണമായും തകർന്നു.