
തിരുവനന്തപുരം: വിഷു ദിനത്തിൽ സംസ്ഥാനത്തെ റെയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ ഞായറാഴ്ചത്തെ രീതിയിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവർത്തിക്കുകയെന്ന് റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു.
വിഷുവിന് 2 മാസത്തെ പെൻഷൻ
വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചുവിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 56,97,455 പേർക്ക് 3,200 രൂപ വീതം ലഭിക്കും. മാർച്ചിലെ ഗഡുവിനൊപ്പം ഏപ്രിലിലേത് മുൻകൂറായി നൽകുകയാണ് ചെയ്യുന്നത്. അതിനായി 1,746.44 കോടി രൂപ വകയിരുത്തി. നാളെയോടെ പെൻഷൻ വിതരണം പൂർത്തിയാക്കും.
വിപണി സജീവമാകാനും സാധാരണ ജനങ്ങൾക്ക് ആഹ്ലാദപൂർവം വിഷു ആഘോഷിക്കാനും പെൻഷൻ വിതരണത്തിലൂടെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.