
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് നടപ്പിലാക്കുന്നതിനായി https://www.medisep.kerala.gov.in എന്ന വെബ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ പി.പി.ഒ നമ്പർ, ജനനതീയതി എന്നിവ നൽകി പെൻഷൻകാർ അവർ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിലെ വിവരങ്ങൾ പരിശോധിക്കണമെന്നു ട്രഷറി ഡയറക്ടർ അറിയിച്ചു. മെഡിസെപ് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർ ഈ മാസം 18നു മുൻപായി നൽകണം.