
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ച് ആഫീസിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ഭാഗത്ത് നടത്തിയ പരിശോധനയിൽ 8.100 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. തിരുവല്ലം വണ്ടിത്തടം സൗഹൃദ നഗർ റസിഡൻസിൽ ജെ.ആർ.എസ് ബിൽഡിംഗിൽ സെയ്ദലിയാണ് (35) എക്സൈസ് പിടിയിലായത്. എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ലോറൻസ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ ടോണി, അനീഷ്, പ്രസന്നൻ, ഹർഷകുമാർ, സതീഷ്കുമാർ, ബോബിൻ.വി.രാജ്, അഖിൽ , ഹരികൃഷ്ണൻ, ലിന്റോ രാജ്. ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.