dd

തിരുവനന്തപുരം :ഡി.വൈ.എഫ്‌.ഐ നേതാവ് പി.ബിജുവിന്റെ ഓർമ്മയ്ക്കായി ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച 'യൗവനത്തിന്റെ പുസ്തകം' സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രകാശനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആദ്യ പ്രതി ഏറ്റുവാങ്ങി. മെഡിക്കൽ കോളേജിന് സമീപം റെഡ് കെയർ പി.ബിജു ഓർമ്മ മന്ദിര നിർമ്മാണത്തിന് പണം കണ്ടെത്താനാണ് ബിജുവിനെ കുറിച്ചുള്ള പ്രശസ്ത വ്യക്തികളുടെ ഓർമ്മകളുടെ സമാഹാരം പുറത്തിറക്കിയത്.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ്, ജില്ലാ പ്രസിഡന്റ് വി.വിനീത്, ജി.എസ്.പ്രദീപ്, ഡോ.എം.എ.സിദ്ദിഖ്,എസ്.കവിത എന്നിവർ സംസാരിച്ചു.