basher

വെഞ്ഞാറമൂട്: തലേക്കുന്നിൽ ബഷീറിന്റേത് രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന ജീവിതമായിരുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെഞ്ഞാറമൂട് കോ- ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി സംഘടിപ്പിച്ച തലേക്കുന്നിൽ ബഷീർ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദർശം വാക്കിലല്ല പ്രവൃത്തിയിലാണെന്ന് അദ്ദേഹം തെളിയിച്ചു. ഉത്തരവാദിത്വങ്ങൾ കൃത്യതയോടെ നിർവഹിച്ചു. മതേതര നിലപാടുകളിൽ ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയാറായിരുന്നില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.ബാങ്ക് പ്രസിഡന്റ് ഇ.ഷംസുദീൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ,അടൂർ പ്രകാശ് എം.പി, ഡി.കെ. മുരളി എം.എൽ.എ. മുൻ എം.എൽ.എ പിരപ്പൻകോട് മുരളി,മുൻ എം.പി. പീതാംബരക്കുറപ്പ്,ഹരീന്ദ്രനാഥ്, ഇബ്രാഹിംകുട്ടി,കരകുളം കൃഷ്ണപിള്ള,ഫാദർ ജോസ് കിഴക്കേടത്ത്, ആർ.എം.പരമേശ്വരൻ, ആനാട് ജയൻ എന്നിവർ സംസാരിച്ചു.