road

കിളിമാനൂർ: വാലഞ്ചേരി ബസ് സ്റ്റോപ്പിന് മുന്നിൽ അപകടങ്ങൾ പതിവാകുന്നു. മഴക്കാലമാകുമ്പോൾ ഇടറോഡുകളിൽ നിന്നുള്ള മണ്ണും വെള്ളവും മെയിൻ റോഡിലേക്ക് ഒഴുകി എത്തുകയും റോഡിൽ മൺകൂനകൾ രൂപപ്പെടുന്നതുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.നിരവധി ഇരു ചക്രവാഹനയാത്രക്കാരാണ് ഇതിൽ വീണ് പരിക്കേറ്റിട്ടുള്ളത്. റോഡിലേക്ക് ഒഴുകി എത്തുന്ന മണ്ണും വെള്ളവും ഓട വഴി തിരിച്ചു വിടാൻ സംവിധാനം ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണം. നിരവധി തവണ പഞ്ചായത്തിൽ നിവേദനം നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.