ashokan-charuvil

തിരുവനന്തപുരം: വിഷയാസക്തികളിൽ വട്ടംചുറ്റിയ സാഹിത്യത്തിന് ദിശാബോധം പകർന്ന് മനുഷ്വത്വത്തെ സ്ഥാപിച്ച സർഗപ്രതിഭയായിരുന്നു മഹാകവി കുമാരനാശാനെന്ന് സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ. തമിഴ്നാട് ഗാന്ധിഗ്രാം സർവകലാശാലയിൽ കുമാരനാശാന്റെ 150ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ ഇരുട്ടിൽ നിറുത്തുന്ന പുതിയ കാലത്ത് ആശാൻ കവിതകളും അവ മുന്നോട്ടുവച്ച രാഷ്‌ട്രീയവും മനസിലാക്കുന്നവർക്ക് ഇന്നത്തെ സാമൂഹ്യ പ്രതിസന്ധികളെ തരണം ചെയ്യാനാവുമെന്നും അശോകൻ ചരുവിൽ പറഞ്ഞു. ഡോ.പി. ആനന്ദകുമാർ വീഴ്ന്തമലർ എന്ന പേരിൽ തമിഴിലേക്ക് വിവർത്തനം ചെയ്‌ത വീണപൂവ് എന്ന കൃതിയുടെ പ്രകാശനം അശോകൻ ചരുവിൽ ഗാന്ധിഗ്രാം സർവകലാശാല വൈസ്ചാൻസലർ ഡോ ടി.ടി .രംഗനാഥന് നൽകി പ്രകാശിപ്പിച്ചു.തഞ്ചാവൂർ തമിഴ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.തിരുമലൈ,തമിഴ് വിഭാഗം മേധാവി ഡോ. ഒ .മുത്തയ്യ, കഥാകൃത്ത് അഷ്‌ടമൂർത്തി,സ്‌കൂൾ ഒഫ് തമിഴ് വിഭാഗം ഡീൻ ഡോ.പി.ആനന്ദകുമാർ,മലയാള വിഭാഗം മേധാവി ഡോ എസ്.ഷാജി എന്നിവർ സംസാരിച്ചു.