kani

കിളിമാനൂർ:കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും നാട്ടുകാർക്ക് വിഷുക്കണിയൊരുക്കാനായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത കണിവെള്ളരിയുടെ വിളവെടുപ്പ് അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി നിർവഹിച്ചു.ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ,ഭരണ സമിതിയംഗമായ മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.ഭരണ സമിതിയംഗങ്ങളായ ബാബുവും ഭാര്യ സജിതയും ചേർന്നാണ് അസോസിയേഷന്റെ സഹായത്തോടെ കണിവെള്ളരി കൃഷി ചെയ്തത്.കഴിഞ്ഞ വർഷം മികച്ച കർഷകയ്ക്കുള്ള കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പുരസ്കാരം സജിതയ്ക്ക് ലഭിച്ചിരുന്നു.ഫോൺ: 9539782549.