
നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ 3 ജി അങ്കണവാടികളുടെ ബ്ലോക്കുതല ഉദ്ഘാടനം പനവൂർ പഞ്ചായത്തിലെ വിശ്വപുരം അങ്കണവാടിയിൽ ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് അമ്പിളി വി അദ്ധ്യക്ഷത വഹിച്ചു. പനവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ശ്രീമതി,ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ സുഷ.പി,അനുജ,വാർഡ് മെമ്പർ ബിജു ത്രിവേണി,തരാമോൾ,സജി കുമാർ എന്നിവർ സംസാരിച്ചു.അങ്കണവാടി കുട്ടികൾക്കായി ബ്ലോക്ക് നൽകിയ ഹോമിയോ മരുന്നിന്റെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.ബ്ലോക്ക് സെക്രട്ടറി സുരേഷ് കുമാർ നന്ദി പറഞ്ഞു.