ബാലരാമപുരം: ഇന്ധനവിലവർദ്ധനയ്ക്കെതിരെ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാച്യു ഇന്ത്യൻ ഓയിൽ കോർപ്പറേഷന് മുന്നിൽ പ്രകടനവും ധർണയും നടത്തി.എൻ.സി.പി നേതാവുംകുട്ടനാട് എം.എൽ.എയുമായ തോമസ് കെ.തോമസ് ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.നേമം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടിൽ,​ കെ.ആർ.സുബാഷ്,​ സംസ്ഥാന സെക്രട്ടറി സുബാഷ് ചന്ദ്രൻ,​ സംസ്ഥാനകമ്മിറ്റിയംഗം ആറാലുംമൂട് മുരളി,​ എൻ.എൽ.സി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സുബിൻ ബാബു,​സംസ്ഥാന സെക്രട്ടറി പ്രസന്നകുമാർ,​ സംസ്ഥാനകമ്മിറ്റിയംഗം സുനിതകുമാരി,​ജില്ലാ സെക്രട്ടറി കരകുളം രാജ്കുമാർ എന്നിവർ പ്രകടനത്തിനും ധർണയ്ക്കും നേതൃത്വം നൽകി.ജില്ലാ വൈസ് പ്രസിഡന്റ് ഇടക്കുന്നിൽ മുരളി,​അഡ്വ.സാമിനാഥൻ,​ ആർ.എസ്.സുനിൽകുമാർ,​അഡ്വ.സജയൻ,​ ആട്ടുകാൽ അജി,​ ആവാട് തുറ ശശി,​ ബിന്ദു രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.ജില്ലാ ജനറൽ സെക്രട്ടറി പുന്നമൂട് രമേഷ് സ്വാഗതം പറഞ്ഞു.