farmers

തിരുവനന്തപുരം: കൃഷിനാശത്തിന് നൽകുന്ന നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കില്ലെന്ന് സർക്കാർ സൂചന നൽകുമ്പോൾ, നഷ്ടക്കണക്ക് നിരത്തി അതിനെ ചോദ്യം ചെയ്യുകയാണ് കർഷകർ.

രണ്ടര ഏക്കറിലെ മരച്ചീനി കൃഷിക്ക് ഒരു ലക്ഷത്തിലേറെ രൂപ ചെലവാകും. വിള ഇൻഷ്വറൻസായും നഷ്ടപരിഹാരമായും ലഭിക്കുന്നത് ആകെ 16,800 രൂപ. തുക കിട്ടണമെങ്കിൽ ഒരു വർഷം കാത്തിരിക്കുകയും വേണം.
ഏകദേശം 50 വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കുമെങ്കിലും നെൽകൃഷിക്കും നേന്ത്രവാഴകൃഷിക്കുമാണ് ഭേദപ്പെട്ട ഇൻഷ്വറൻസ് തുക ലഭിക്കുന്നത്. 25 മൂട് റബർ മരങ്ങൾ പൂർണ്ണമായി ഒടിഞ്ഞു വീണാൽ ലഭിക്കുന്നത് 25,000 രൂപ. നടാനുള്ള ചെലവ് കൂടാതെ വർഷങ്ങളുടെ പരിപാലനത്തിന് ചെലവാകുന്ന തുക ഇതിലും വളരെ കൂടുതലാണ്. ഒരു സെന്റിലെ വെറ്റിലക്കൊടി നശിച്ചാൽ 1000 രൂപ കൊണ്ട് കർഷകൻ തൃപ്തിപ്പെടണം. വർഷങ്ങളോളം കായ്ഫലം തരേണ്ട തെങ്ങിനാകട്ടെ 2000 രൂപ ധാരാളമെന്നാണ് അധികൃത ഭാഷ്യം.

`കൃഷിയിറക്കാനുള്ള ചെലവും കർഷകന്റെ അദ്ധ്വാനവും കണക്കിലെടുത്താണ് വിള ഇൻഷ്വറൻസ് നഷ്ടപരിഹാരത്തുക നൽകുന്നത്. അതിൽ കുറവുണ്ടെന്ന് കരുതുന്നില്ല. നിലവിലെ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കാൻ ആലോചിച്ചിട്ടില്ല.'

(കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചത്)

നഷ്ടപരിഹാരം കൂട്ടണം

സബ്സിഡി പുതുക്കണം

 കാർഷിക പദ്ധതികളുടെ അർഹതാ മാനദണ്ഡം, സബ്‌സിഡി എന്നിവ പുതുക്കി നിശ്ചയിക്കണമെന്ന് കർഷകർ

കീടബാധ,വന്യജീവി ആക്രമണം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂടെ നാശം സംഭവിക്കുന്നതിന് നൽകുന്ന നഷ്ടപരിഹാര തുക കൂട്ടണം.

ഉല്പാദനത്തിന് ആനുപാതികമായി ഉല്പാദന ബോണസ് ഏർപ്പെടുത്തണം.

​ ​കു​ട്ട​നാ​ട്ടി​ലെ​ ​മ​ഴ​ക്കെ​ടു​തി:
ന​ഷ്ടം​ 67​ ​കോ​ടി

സ്വ​ന്തം​ലേ​ഖ​കൻ

ആ​ല​പ്പു​ഴ​:​ ​വേ​ന​ൽ​മ​ഴ​യി​ലും​ ​മ​ട​വീ​ഴ്‌​ച​യി​ലും​ ​എ​ട്ടു​ദി​വ​സ​ത്തി​നി​ടെ​ ​കു​ട്ട​നാ​ട്ടി​ലു​ണ്ടാ​യ​ത് 67​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​കൃ​ഷി​ ​നാ​ശം.​ ​നെ​ൽ​ക്കൃ​ഷി​യി​ൽ​ ​മാ​ത്രം​ 59​ ​കോ​ടി​യു​ടെ​ ​ന​ഷ്‌​ട​മു​ണ്ടാ​യി.​ 4,841​ ​ഹെ​ക്‌​ട​റി​ലെ​ ​കൃ​ഷി​ ​ന​ശി​ച്ചു.​ 11,441​ ​ക​ർ​ഷ​ക​ർ​ ​ദു​രി​ത​ബാ​ധി​ത​രാ​യെ​ന്നും​ ​കൃ​ഷി​വ​കു​പ്പി​ന്റെ​ ​പ്രാ​ഥ​മി​ക​ ​ക​ണ​ക്കി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു.

​ ​ആ​കെ​ ​ന​ഷ്ടം​-​ 67,6257​ ​കോ​ടി
​ ​കൃ​ഷി​ ​ന​ശി​ച്ച​ത്-​ 4,841.54​ ​ഹെ​ക്‌​ടർ
​ ​ബാ​ധി​ച്ച​ത്-​ 11,441​ ​ക​ർ​ഷ​കർ


നെ​ല്ല്
​ ​ന​ഷ്‌​ടം​-​ 59,4219​ ​കോ​ടി
​ ​കൃ​ഷി​നാ​ശം​-​ 3,964.06​ ​ഹെ​ക്‌​ടർ
​ ​ക​ർ​ഷ​ക​ർ​-​ 5,407


വാഴ
​ ​ന​ഷ്‌​ടം​-​ 6.96​ ​കോ​ടി
​ ​കൃ​ഷി​നാ​ശം​-​ 410.29​ ​ഹെ​ക്ടർ
​ ​ക​ർ​ഷ​ക​ർ​-​ 3,211


തെ​ങ്ങും​ ​തൈ​ക​ളും
​ ​ന​ഷ്‌​ടം​-​ 8.85​ ​ല​ക്ഷം
​ ​കൃ​ഷി​നാ​ശം​-​ 13.19​ ​ഹെ​ക്‌​ടർ
​ ​ക​ർ​ഷ​ക​ർ​-​ 129


പ​ച്ച​ക്ക​റി
​ ​ന​ഷ്‌​ടം​-​ 52.42​ ​ല​ക്ഷം
​ ​കൃ​ഷി​നാ​ശം​-​ 126.8​ ​ഹെ​ക്‌​ടർ
​ ​ക​ർ​ഷ​ക​ർ​-​ 2006


റ​ബർ
​ ​ന​ഷ്‌​ടം​-​ 5.97​ ​ല​ക്ഷം
​ ​കൃ​ഷി​നാ​ശം​-​ 2.42​ ​ഹെ​ക്‌​ടർ
​ ​ക​ർ​ഷ​ക​ർ​-​ 29


വെ​റ്റില
​ ​ന​ഷ്‌​ടം​-​ 10.7​ ​ല​ക്ഷം
​ ​കൃ​ഷി​നാ​ശം​-​ 4.28​ ​ഹെ​ക്‌​ടർ
​ ​ക​ർ​ഷ​ക​ർ​-​ 123


ക​പ്പ
​ ​ന​ഷ്‌​ടം​-​ 32.5​ ​ല​ക്ഷം
​ ​കൃ​ഷി​നാ​ശം​-​ 250​ ​ഹെ​ക്‌​ടർ
​ ​ക​ർ​ഷ​ക​ർ​-​ 15


എ​ള്ള്
​ ​ന​ഷ്‌​ടം​-​ 6.72​ ​ല​ക്ഷം
​ ​കൃ​ഷി​നാ​ശം​-​ 60​ ​ഹെ​ക്‌​ടർ
​ ​ക​ർ​ഷ​ക​ർ​-​ 327


കി​ഴ​ങ്ങു​വ​ർ​ഗം
​ ​ന​ഷ്‌​ടം​-​ 4.68​ ​ല​ക്ഷം
​ ​കൃ​ഷി​നാ​ശം​-​ 10.40​ ​ഹെ​ക്‌​ടർ
​ ​ക​ർ​ഷ​ക​ർ​-​ 193