exce

നെയ്യാറ്റിൻകര:കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കുടുംബസംഗമവും വാർഷിക പൊതുയോഗവും 1971ലെ ഇന്തോ-പാക് യുദ്ധ ജേതാക്കളെ ആദരിക്കലും വിദ്യാഭ്യാസ അവാർ‌ഡ് ദാനവും നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് കെ.രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ജയന്തൻ,രക്ഷാധികാരി പി.വേലപ്പൻ നായർ,താലൂക്ക് നേതാക്കളായ ശിവപ്രസാദ്.പി.എസ്,പി. രാജേന്ദ്രൻ,ഇ.ജോർജ്,മഹാലക്ഷ്മി,എസ്.അനിതകുമാരി,മല്ലികദേവി,അമലോത്ഭവം,ബിന്ദു എന്നിവർ പങ്കെടുത്തു.