
വർക്കല :വർക്കല നഗരസഭ കാർഷിക പ്രവർത്തികൾ ഊർജ്ജിതമാക്കുന്നതിനായി കൃഷിഭവന്റെ സഹകരണത്തോടെ 'ഞങ്ങളും കൃഷിയിലേയ്ക്ക്' എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആർ.വി.വിജി അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൻ സുദർശിനി,പൊതുമരാമത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബീവിജാൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.അജയകുമാർ,തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എം.രാജു,പദ്ധതി കോഡിനേറ്റർ ബൈജുസൈമൺ,വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേമവല്ലി എന്നിവർ സംസാരിച്ചു.