തിരുവനന്തപുരം: ബാംഗ്ലൂർ അഡ്വർടൈസിംഗ് ക്ലബ്ബ് ഏർപ്പെടുത്തിയ ബിഗ് ബാംഗ് അവാർഡിൽ തിരുവനന്തപുരം ആസ്ഥാനമായ ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ് കമ്പനിയായ സ്റ്റാർക്ക് 'ക്രിയേറ്റീവ് ഏജൻസി ഒഫ് ദ ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ടു. ഒരു സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമടക്കം 12 പുരസ്‌കാരങ്ങൾ സ്‌റ്റാർക്ക് നേടി. മ്യൂസിക് ഫോർ പീസ് കൺസേർട്ടിന്റെ പ്രചാരണത്തിനാണ് സ്വർണം ലഭിച്ചത്. ഏഴാം തവണയാണ് സ്റ്റാർക്ക് ബിഗ് ബാംഗ് പുരസ്‌കാരം നേടുന്നത്.