
പാലോട്: സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച പച്ചക്കറി ക്ലസ്റ്റർ ജില്ലാ അവാർഡ് നേടിയ ആനാട്ടെ കർഷകർക്ക് വിജയശ്രീ കർഷക ശ്രേഷ്ഠ ആദരവ് ഡി.കെ.മുരളി എം.എൽ.എ സമ്മാനിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശൈലജ അദ്ധ്യക്ഷത വഹിച്ചു.ഇക്കോഷോപ്പ് കർഷകച്ചന്തയുടെ നേതൃത്വത്തിൽ വിഷു - ഈസ്റ്റർ വിപണിക്കും തുടക്കമായി.16 വരെയാണ് ചന്ത പ്രവർത്തിക്കുക. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വേങ്കവിളസജി,വാർഡ് മെമ്പർമാരായ അജയകുമാർ,ഗോപാലകൃഷ്ണൻ,ടി.പത്മകുമാർ,എം.ജി.ധനീഷ്,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോമി ജേക്കബ്,കാർഷിക വികസന സമിതി അംഗം ഹുമയൂൺ കബീർ,കേരസമിതി പ്രസിഡന്റ് ബി.വി.സുനിൽ രാജ്,സെക്രട്ടറി എം.ജയചന്ദ്രൻ നായർ,ഇക്കോ ഷോപ്പ് പ്രസിഡന്റ് ആനാട് ആൽബർട്ട്,സെക്രട്ടറി കൃഷി ഒാഫീസർ എസ്.ജയകുമാർ,കൃഷി അസിസ്റ്റന്റുമാരായ മീനാങ്കൽ നിബു,എസ്. എസ്.രാജി.ടി.എസ്.രമ്യ,എസ്.സിമി തുടങ്ങിയവർ പങ്കെടുത്തു.