
വക്കം : വക്കം കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിഷു-ഇസ്റ്റർ വിപണനമേള ആരംഭിച്ചു. കൃഷിഭവനുകീഴിലുള്ള സ്റ്റാളിൽ വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.താജുന്നീസ ഉത്പന്നം കൈപ്പറ്റിക്കൊണ്ടാണ് വിപണന മേള ഉദ്ഘാടനം ചെയ്തത്.കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഉത്പന്നങ്ങളാണിവിടെ വിൽപ്പനയ്ക്ക് ലഭിക്കുന്നത്.അസിസ്റ്റന്റ് കൃഷി ഓഫീസർ ഷീല,സജിത്ത്,ഡി. മോഹൻദാസ്,കെ.ആർ.അനിൽ ദത്ത്,പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.വിപണന മേള 16 വരെ തുടരും.