കോവളം : സിസോ കമ്പനി ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ അവശത അനുഭവിക്കുന്നവർ ഭിന്നശേഷിക്കാരായ സ്കൂൾ കുട്ടികൾ,ഒറ്റപ്പെട്ടു കഴിയുന്നവർ,പാലിയേറ്റീവ് കെയർ രോഗികൾ എന്നിവർക്ക് വീട്ടുപകരണങ്ങൾ വിതരണം ചെയ്തു. ഒന്നാം ഘട്ടവിതരണോദ്ഘാടനം കോവളം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രൈജു നിർവഹിച്ചു.വെങ്ങാനൂർ വാർഡ് മെമ്പർമാർ ആശാവർക്കർമാർ,ജനമൈത്രിബീറ്റ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.രണ്ടാം ഘട്ട വിതരണോദ്ഘാടനം വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ കോവളം ജനമൈത്രി കമ്യൂണിറ്റി റിലേഷൻ ഓഫീസർ,എ.എസ്.ഐ ബിജു.ടി,ഹെഡ്മിസ്ട്രസ് ശ്രീജ,പി.ടി.എ പ്രസിഡന്റ് രജീന്ദ്രൻ സിസോ ജനറൽ മാനേജർ വിജയകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.