
കായംകുളം കൊച്ചുണ്ണിക്കുശേഷം നിവിൻപോളിയും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് കൊട്ടരക്കര ഗണപതി ക്ഷേത്രത്തിൽ തുടക്കം. സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ അയ്യപ്പൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഏപ്രിൽ 20ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഫൺ എന്റർടെയ്നറാണ് .എബിസിഡി , മൺസൂൺ മാംഗോസ്, അനുരാഗ കരിക്കിൻവെള്ളം എന്നീ ചിത്രങ്ങൾക്ക് രചന നിർവഹിച്ച നവീൻ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം.
ആർ. ദിവാകരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീത സംവിധാനം ജേക്സ് ബിജോയ്. പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്.ദുബായ് ബാംഗ്ളൂരു, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷൻ.