
ആറ്റിങ്ങൽ: കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് രണ്ടു കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആറ്റിങ്ങൽ ഡി.ഇ.ഒ ഓഫീസ് വളപ്പിൽ ഇന്നലെ ഉച്ചയ്ക് 12 ഓടെയായിരുന്നു സംഭവം. പാലോട് ഇടക്കോളനി സ്വദേശി മുനീർ, വാമനപുരം പുഷ്പകത്തിൽ ബിജു എന്നിവരുടെ കാറുകളാണ് തകർന്നത്. ഡി.ഇ.ഒ ഓഫീസിനകത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് സമീപത്ത് നിന്നിരുന്ന മരം പിഴുത് വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർഓഫീസർമാരായ രാഗേഷ്, ഉണ്ണികൃഷ്ണൻ, വി.എസ്. ഷിജിമോൻ, അനിൽകുമാർ എന്നിവർ മരം മുറിച്ചു മാറ്റിയാണ് കാറുകൾ പുറത്തെടുത്തത്.