medical-courses

തിരുവനന്തപുരം: മെഡിക്കൽ, എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സ് പ്രവേശനത്തിന് 30ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ് (ഹോമിയോ), ബി.എ.എം.എസ് (ആയുർവേദ), ബി.എസ്.എം.എസ് (സിദ്ധ), ബി.യു.എം.എസ് (യുനാനി) എന്നീ കോഴ്സുകളിലേക്കും, ബി.എസ്‌സി (ഓണേഴ്സ്) അഗ്രികൾച്ചർ, ബി.എസ്‌സി (ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്‌സി (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ബി.എസ്‌സി (ഓണേഴ്സ്) ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി, വെറ്ററിനറി, ഫിഷറീസ് (ബി.എഫ്.എസ്‌സി) തുടങ്ങിയ അനുബന്ധ കോഴ്സുകളിലേക്കും, ബി.ടെക് എൻജിനിയറിംഗ് കോഴ്സുകളിലേക്കും (കേരള കാർഷിക സർവകലാശാലയുടെ ബി.ടെക് അഗ്രികൾചർ എൻജിനിയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ബി.ടെക് ഡയറി ടെക്നോളജി, ബി.ടെക് ഫുഡ് ടെക്നോളജി, കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ ബി.ടെക് ഫുഡ് ടെക്നോളജിയടക്കം), ബി.ഫാം, ബി.ആർക് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. www.cee.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. പ്രോസ്‌പെക്ടസും വെബ്സൈറ്റിൽ ലഭിക്കും. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300, 1553000, 2335523.