
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആരംഭിക്കുന്ന വിഷു - ഈസ്റ്റർ കാർഷിക വിപണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാ ജയപ്രകാശ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജു, വാർഡ് മെമ്പർമാരായ എൻ. അംബികഅമ്മ, നീതു സജീഷ്, ദീപ മുരളി, കൃഷി ഓഫീസർ.അതിഭ.പി.ബി, പേരയം ശശി,പത്മാലയം മിനിലാൽ തുടങ്ങിയവർ പങ്കെടുത്തു.