kerala-finland

തിരുവനന്തപുരം: സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ ലോകത്തിലെ മികച്ച മാതൃകയായ ഫിൻലൻഡ് കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചു. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും സ്‌കൂൾ പാഠ്യപദ്ധതി കരിക്കുലം കമ്മിറ്റി അംഗവുമായ വേണുരാജാമണി ഇന്ത്യയിലെ ഫിൻലൻഡ് അബാസിഡർ റിത്വ കൗക്കു റോണ്ടേ, വിദ്യാഭ്യാസ പ്രതിനിധി മികാ ടിറോൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

വിശദമായ ചർച്ചകൾക്കായി ഇരുവരും ആഗസ്റ്റിൽ കേരളം സന്ദർശിക്കും. ചർച്ചകളുടെ തുടക്കം എന്ന നിലയിൽ വെബിനാർ സിരീസ് ആരംഭിക്കും.