വിഴിഞ്ഞം: വെങ്ങാനൂർ മേക്കുംകര ശ്രീ നീലകേശി മുടിപ്പുരയിലെ പറണേറ്റ് ഉത്സവത്തോടനുബന്ധിച്ച പൊങ്കാല ഇന്ന് രാവിലെ 9ന് നടക്കും. വൈകിട്ട് 6ന് പഞ്ചാരിമേളവും രാത്രി 8ന് താലപ്പൊലിയോടു കൂടി കളംകാവലും നടക്കും. പൊങ്കാല ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം കമ്മിറ്റി പ്രസിഡന്റ് ജെ.രവിചന്ദ്രൻ, വൈസ് പ്രസിഡന്റ് ആർ.ജെ. അനിൽകുമാർ, സെക്രട്ടറി എസ്.കെ.അനൂപ്, ട്രഷറർ വി.ഗോപകുമാരൻ നായർ എന്നിവർ അറിയിച്ചു. താലപ്പൊലിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ബാലികമാർ വൈകിട്ട് 5ന് മുൻപ് ചെന്നക്കൽ ശ്രീ നീലകേശി ദേവീക്ഷേത്ര സന്നിധിയിൽ എത്തണം. വൈകിട്ട് 6ന് പാലക്കാട് വെള്ളിനേഴി കലാഗ്രാമത്തിലെ ചെണ്ടവിദ്വാന്മാർ അടക്കം 40തിൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം.രാത്രി 8ന് താലപ്പൊലിയോടു കൂടിയ കളംകാവൽ. 22ന് രാത്രി 10.40ന് ദേവീയെ പറണിൽ എഴുന്നള്ളിക്കും. തുടർന്ന് ദാരികന്റെ പടപ്പുറപ്പാട്, പറണിൽ കളംകാവൽ തോറ്റംപാട്ട് ആരംഭം. 23ന് രാവിലെ 7.30ന് നിലത്തിൽ പോര് തുടർന്ന് ഗുരുസി, ആറാട്ട്,