കണിയാപുരം: റംസാൻ ചിന്തകളുമായി യുവാക്കളോട് സംവദിക്കുന്ന കണിയാപുരം ഹരിത സ്പർശത്തിന്റെ റംസാൻ അഫ്‌കാർ ശ്രദ്ധേയമാവുന്നു. അഫ്‌കാറും കണിയാപുരം ഹരിത സ്പർശം മുസ്ലിം ലീഗ് പ്രാദേശിക കമ്മിറ്റികളുടെ സഹകരണത്തോടെ നടത്തുന്ന റംസാൻ റിലീഫിന്റെ മൂന്നാംഘട്ടവും അണക്കപ്പിള്ള യു. അലിക്കുഞ്ഞ് നഗറിൽ നടന്നു. മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് മുഹമ്മദ് ഖാസിം അദ്ധ്യക്ഷത വഹിച്ചു. ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി. അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കബീർ കടവിളാകം, ഹരിത സ്പർശം ജനറൽ സെക്രട്ടറി ഷഹീർ ഖരീം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കരവിള, ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം അൻസാരി പള്ളിനട, നസീർ അണക്കപ്പിള്ള എന്നിവർ സംസാരിച്ചു. 51 കുടുംബങ്ങൾക്കുള്ള ധാന്യക്കിറ്റുകൾ വിതരണം ചെയ്തു.