
വക്കം: വക്കം വടക്കുംഭാഗത്തിന് സമീപം തെങ്ങ് വലിച്ചു കെട്ടുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച രാജന്റെ കുടുംബത്തിന് ധനസഹായവുമായി കെ.എസ്.ഇ.ബി. ഏഴ് മാസം മുൻപാണ് ഹൈ ടെൻഷൻ ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അകത്ത് മുറി സ്വദേശി രാജൻ തൽക്ഷണം മരിച്ചത്. അപകടത്തെ തുടർന്ന് കെ.എസ്.ഇ.ബിയുടെ ആശ്രിത ധനസഹായമായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് വക്കം എ.ഇ ദിവ്യ ചന്ദ്രൻ, രാജന്റെ ഭാര്യയ്ക്ക് കൈമാറി.