aju

ആര്യനാട്: തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണപ്പെ‌ാതികളുമായി എത്തുന്ന മീനാങ്കൽ എം.ആർ.കെ ഹൗസിൽ അജു.കെ.മധു (28) ആര്യനാട്ടെ പതിവ് കാഴ്ചയാണ്. സ്വന്തം പണം ഉപയോഗിച്ച് ഭക്ഷണം മാത്രമല്ല, രോഗികൾക്ക് മരുന്നും പരിചരണവും, തീരെ അവശരായവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും ഇയാൾ മുന്നിട്ടിറങ്ങും. ലോക്ക് ഡൗണിനെ തുടർന്ന് പട്ടിണിയായവരെ സഹായിക്കാനാണ് ഇയാൾ രംഗത്തിറങ്ങിയത്.

ആര്യനാട്, വിതുര പഞ്ചായത്തുകളിൽ കൊവിഡ് പോസിറ്റീവ് ആയവരുടെ സഹായത്തിനും പരിചരണത്തിനും അജുവുണ്ടായിരുന്നു.തെരുവിൽ കഴിയുന്നവരെ പുനഃരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ മേയർ നടപടി സ്വീകരിക്കാത്തതിനെതിരെ കോർപറേഷന് മുന്നിൽ തോർത്ത് വിരിച്ച് കിടന്ന് സമരം നടത്തിയിരുന്നു.

പെയിന്റിംഗ് തെ‌ാഴിലാളിയായ അജു മുൻപ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഇപ്പോൾ എൻ.സി.പിയുടെ യുവജന വിഭാഗം എൻ.എസ്‌.സിയുടെ ജില്ലാ പ്രസിഡന്റാണ്.