തിരുവനന്തപുരം: കൊവിഡ് കാലത്ത് അഗതികൾക്കും തെരുവിൽ കഴിയുന്നവർക്കും ഉച്ചഭക്ഷണം നൽകുക എന്ന ദൗത്യം ഏറ്റെടുത്ത് സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ തുടക്കമിട്ട സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ നൂറാം ദിനത്തിൽ ഊണിനൊപ്പം പാൽപ്പായസവും വിതരണം നടത്തി. വാഹനങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിത്യവും ഭക്ഷണം വിതരണം ചെയ്ത പദ്ധതിയുടെ തുടർച്ചയായാണ് ജനുവരി 4ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത വിശക്കരുതാർക്കും സൗജന്യ ഉച്ചഭക്ഷണ കൗണ്ടർ. നൂറാം ദിനത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി. ഗോപകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ.സിന്ധു, പി.ശ്രീകുമാർ, യു.സിന്ധു, കെ.എ.അസീസ്, രാകേഷ് സെൻ,സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ് വി.നമ്പൂതിരി,ജില്ലാസെക്രട്ടറി എസ്.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.