
തിരുവനന്തപുരം: സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിട്ടിയിൽ ഓഫീസ് അറ്റൻഡന്റ് തസ്‌തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്‌തികയിൽ ജോലിചെയ്യുന്നവർ നിരാക്ഷേപ പത്രവും കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന ഏപ്രിൽ 25ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷിക്കണം. വിലാസം: ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിട്ടി, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035. ഫോൺ: 0471 2472866.