vishu

തിരുവനന്തപുരം: ഇന്ന് മേടം ഒന്നാണെങ്കിലും വിഷുക്കണി നാളെയാണ്. മേടം ഒന്ന് സൂര്യോദയത്തിനുശേഷമാണ് സംക്രമം വരുന്നത് എന്നതിനാലാണ് വിഷു രണ്ടിനായത്. കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പുതുക്കിയാണ് ഒരിക്കൽക്കൂടി വിഷു എത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും വിഷുവിനെ കൊവിഡ് അപഹരിച്ചിരുന്നു. വരുന്ന ഒരു കൊല്ലത്തിന്റെ മുഴുവൻ പ്രതീക്ഷയാണു കണ്ണനു പൊൻകണിയായി ഉരുളിയിലൊരുക്കുന്നത്