
തിരുവനന്തപുരം: ശ്രവ്യ അഡ്വർടൈസിംഗ് സ്ഥാപകൻ മേലേ തമ്പാനൂർ ശ്രവ്യയിൽ ഡോ.ജെ.ബി.മോഹൻ (66) നിര്യാതനായി. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായിരുന്ന ഔവർ കോളേജ് സ്ഥാപകരിലൊരാളായ പരേതനായ ബാലകൃഷ്‌ണൻ നായരുടെയും ജഗദമ്മയുടെയും (പരേത) മകനാണ്. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം നേടിയശേഷം കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. പുരോഗമന സാഹിത്യ പ്രസ്ഥാനം മലയാളത്തിൽ എന്ന പേരിൽ ഗ്രന്ഥം രചിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളുടെയും പരസ്യ ജിംഗിളുകളുടെയും സൃഷ്ടാവാണ്. അടിയന്തരാവസ്ഥയ്‌ക്ക് എതിരായി നടന്ന പ്രക്ഷോഭങ്ങളിൽ ,സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, എം.വിജയകുമാർ എന്നിവർക്കൊപ്പം പങ്കെടുത്തു. പി എച്ച്.ഡി നേടിയ ശേഷം പിതാവിന്റെ നിർദ്ദേശപ്രകാരം ഡോ.ജെ.ബി.മോഹൻ ഔവർ കോളേജിൽ അദ്ധ്യാപകനായി. തുടർന്ന് അതിന്റെ ഡയറക്ടറുമായി. പിന്നീടാണ് പരസ്യകമ്പനി സ്ഥാപിച്ച് ബിസിനസ് രംഗത്തെത്തിയത്. ഭാര്യ: ബി.മീനാകുമാരി. മക്കൾ: അർജുൻ മോഹൻ (അബുദാബി), പാർത്ഥൻ മോഹൻ (ശ്രവ്യ സി.ഇ.ഒ). മരുമക്കൾ: ദിവ്യ (ചാർട്ടേർഡ് അക്കൗണ്ടന്റ്), ഗായത്രി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് തൈക്കാട് ശാന്തികവാടത്തിൽ .