പാറശാല:ചെങ്കൽ കീഴമ്മാകം ശ്രീശിവശക്തി മഹാഗണപതി ക്ഷേത്രത്തിലെ ചിത്രപൂർണ്ണമാ മഹോത്സവം 16 മുതൽ 18 വരെ ക്ഷേത്രതന്ത്രി അത്തിയറ മഠo നാരായണരു കൃഷ്ണരുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.16ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, 6.30ന് മഹാമൃത്യുജ്ഞയ ഹോമം,7ന് കലശപൂജ, 8 ന് പൊങ്കാല, മതപ്രഭാഷണം 8.15ന് അഷ്ടാഭിഷേകം,9ന് രുദ്രാഭിഷേകം, 9.30 ന് കളഭാഭിഷേകം,10 ന് നാഗരൂട്ട്, രാത്രി 7ന് സംഗീതാർച്ചന, 8ന് ഭഗവതിസേവ,17ന് രാവിലെ 5.30ന് മഹാഗണപതി ഹോമം, 6.30 മഹാമൃത്യുജ്ഞയഹോമം,7ന് കലശപൂജ,8.15ന് അഷ്ടാഭിഷേകം, 9ന് കളഭാഭിഷേകം, വൈകിട്ട് 5.30 ന് ഭജന,രാത്രി 7ന് ഭക്തിഗാനസുധ, 8 ന് ഭഗവതിസേവ.18 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, 6.30 ന് മഹാമൃത്യുജ്ഞയഹോമം, 7 ന് കലശപൂജ, 9 ന് കളഭാഭിഷേകം, രാത്രി 7 ന് ഭജന, പുഷ്പാഭിഷേകം, രാത്ര 8 ന് ഭഗവതിസേവ, 9 ന് ദീപാരാധന.