ghs-parssala

പാറശാല: പാറശാല ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലൈബ്രറിയിലേക്ക് വേണ്ടി രണ്ടായിരം പുസ്തകങ്ങൾ സമാഹരിക്കുന്ന പദ്ധതി ഏറ്റെടുത്ത് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. പദ്ധതിയുടെ ഉദ്ഘാടനം ഇടിച്ചക്കപ്ലാമൂട് ആനന്ദമന്ദിരത്തിൽ 108 വയസുള്ള റിട്ട. അദ്ധ്യാപകൻ ഈശ്വരപിള്ള ആദ്യ പുസ്തകം നൽകി നിർവഹിച്ചു. ഈശ്വരപിള്ളയുടെ ഭവനത്തിൽ നടന്ന ചടങ്ങിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തിരുവനന്തപുരം എ.ഡി.എൻ.ഒ അനിൽകുമാർ, സ്‌കൂൾ എച്ച്.എം ഇൻ ചാർജ് ആശാലത, കേഡറ്റുകൾ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് വി. അരുൺ, ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് അനിൽകുമാർ എന്നിവർക്ക് പുറമെ അദ്ധ്യാപകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.