ആറ്റിങ്ങൽ :ഏലാപ്പുറം ശ്രീകൃഷ്ണ ശിവപാർവതി ക്ഷേത്രത്തിലെ 1197-ാം ആണ്ട് ഉത്രാട മഹോത്സവം 14ന് വൈകിട്ട് 6.45 നും 7.30 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി ഡോ. വിനീത് ഭട്ടിന്റെയും ക്ഷേത്ര മേൽശാന്തി പ്രസാദ് പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറി 23ന് രാവിലെ 11 നും 11.30 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ തൃക്കൊടിയിറക്കി ഇൗവർഷത്തെ ഉത്രാട മഹോത്സവം സമാപിക്കും.

14ന് രാവിലെ മഹാഗണപതിഹോമം, വൈകിട്ട് ദീപാരാധന, തുടർന്ന് മുളയിടൽ, 6.45നും 7.30നും മദ്ധ്യേ തൃക്കൊടിയേറ്റ്.15ന് രാവിലെ മഹാഗണപതിഹോമം, 11.30ന് ഗുരുപൂജയോടുകൂടി സമൂഹസദ്യ. വൈകിട്ട് ദീപാരാധന. 16ന് രാവിലെ മഹാഗണപതിഹോമം, 11.30ന് ഗുരുപൂജയോടുകൂടി സമൂഹസദ്യ. 17ന് രാവിലെ മഹാഗണപതിഹോമം, 10ന് സമൂഹപൊങ്കാല, 11.30ന് ഗുരുപൂജയോടുകൂടി സമൂഹസദ്യ.

18ന് രാവിലെ ഗണപതിഹോമം, സമൂഹസദ്യ, വൈകിട്ട് ദീപാരാധന. 19ന് രാവിലെ മഹാഗണപതിഹോമം, സമൂഹസദ്യ, വൈകിട്ട് ദീപാരാധന. 20ന് രാവിലെ മഹാഗണപതിഹോമം, 11.30ന് ഗുരുപൂജയോടുകൂടി സമൂഹസദ്യ.21ന് രാവിലെ മഹാഗണപതിഹോമം, സമൂഹസദ്യ. 22ന് രാവിലെ മഹാഗണപതിഹോമം, സമൂഹസദ്യ, രാത്രി പള്ളിവേട്ട. 23ന് രാവിലെ 10 ന് ആറാട്ട്, ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആറാട്ട് കടവിൽ വാദ്യത്തോടെ തിരിച്ചെഴുന്നള്ളത്ത് പ്രദക്ഷിണം, കൊടിക്കൽപ്പാറ, കൊടിയിറക്കൽ, പഞ്ചവിംശതികലശാഭിഷേകം, 11.45ന് ഗുരുപൂജയോടുകൂടി ആറാട്ട് സദ്യ.