തിരുവനന്തപുരം: വിവരാവകാശ അപേക്ഷയ്‌ക്ക് മറുപടി നൽകുന്നതിൽ കാലതാമസം വരുത്തിയ ചവറ കെ.എം.എം.എൽ വിവരാവകാശ ഓഫീസർ ജയ്‌സൺ തോമസിന് 25,000 രൂപ പിഴശിക്ഷ വിധിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡോ.കെ.എൽ വിവേകാനന്ദനാണ് പിഴ വിധിച്ചത്. കോവിൽതോട്ടം മേഖലയിലെ കെ.എം.എം.എല്ലിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും തഹസിൽദാരുടെ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ട് നൽകാതിരുന്നതാണ് നടപടിക്ക് കാരണം.