തിരുവനന്തപുരം: അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അക്ഷരദീപം പുരസ്‌കാര ദാനവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്തു. ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ, പ്രഭാവർമ്മ, പള്ളിയറ ശ്രീധരൻ, നേമം പുഷ്പരാജ്, പ്രേം കുമാർ, ഡോ.രജിത് കുമാർ, മഹേഷ് വടക്കാഞ്ചേരി, ഡോ.ബിജു രമേശ്, കൊയ്ത്തൂർക്കോണം സുന്ദരൻ, വിജയൻ മുരുക്കുംപുഴ, ഹരീഷ് കൊറ്റംപള്ളി, വാവ സുരേഷ്, ഡോ.ജേക്കബ് മാത്യു ഒളശേൽ,​ ഡോ. സുശാന്ത് സുധാകർ, ഡോ.മനു.സി.കണ്ണൻ, കല സഞ്ജീവ്, ശൈലജ എന്നിവർ അക്ഷരദീപം പുരസ്‌ക്കാരങ്ങൾ നേടി. റോബിൻസൺ ക്രൂസോയുടെ സാഹസങ്ങൾ എന്ന പുസ്തകം മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.കുങ്കുമം പൂക്കുന്ന സന്ധ്യകൾ എന്ന പുസ്തകം കവി പ്രഭാവർമ്മ പ്രകാശനം ചെയ്തു.