chenkal-scb

പാറശാല:ചെങ്കൽ സർവീസ് സഹകരണ ബാങ്ക്‌ നടപ്പിലാക്കുന്ന ഗ്രാമീണ ലഘുവായ്പാ പദ്ധതി ഡോ.ശശി തരൂർ എം.പി ഉദ്‌ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകളിൽ നിന്ന് കുടുംബശ്രീ അംഗങ്ങൾക്കായി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.വ്ലാത്താങ്കരയിൽ നടന്ന ചടങ്ങിൽ വട്ടവിള വിജയൻ,ജി.ശ്രീധരൻ നായർ, വ്ലാത്താങ്കര മനോഹരൻ,ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.