പാറശാല: ഇന്നലെ ഉച്ചയ്ക്ക് പെയ്ത മഴയെ തുടർന്നുള്ള ഇടിമിന്നലിൽ പഴയ ഉച്ചക്കടയ്ക്ക് സമീപം കാക്കവിളയിലെ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കാക്കവിള ശ്രീനിലയത്തിൽ ലക്ഷ്മിയുടെ വീടിനും സമീപത്തെ ലക്ഷ്മിയുടെ സഹോദരൻ ജയചന്ദ്രന്റെ വീടിനുമാണ് കേടുപാടുകൾ സംഭവിച്ചത്. ആർക്കും പരിക്കില്ല. വീടുകളുടെ ഇലക്ട്രിക് വയറിംഗുകൾ പൂർണമായും തകർന്നു.